സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്‌ ജീവപര്യന്തം തടവും പിഴയും

Web Desk   | Asianet News
Published : Feb 07, 2020, 09:19 PM ISTUpdated : Feb 07, 2020, 09:22 PM IST
സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്‌ ജീവപര്യന്തം തടവും പിഴയും

Synopsis

പിഴ സംഖ്യ ഇവരുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ കുട്ടിക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. 

കോഴിക്കോട്‌: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‌ ജീവപര്യന്തം തടവും അഞ്ച്‌ ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി കഠിനതടവ്‌ അനുഭവിക്കണം. എരഞ്ഞിക്കൽ മൊകവൂർ കുറ്റിപ്പുറത്ത്‌ പ്രജിത്തിനാണ് ‌(33) മാറാട്‌ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്‌. 

സ്ത്രീധനത്തിന്റെ പേരിൽ മാനസിക-ശാരീരിക ദ്രോഹം, ആത്മഹത്യാ പ്രേരണ, ആഭരണങ്ങൾ കൈക്കലാക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ്‌ ശിക്ഷ. പ്രജിത്തിന്റെ ഭാര്യ അമ്പലത്തുകുളങ്ങര സ്വദേശി അനുഷ (24) 2018 ജനുവരി 23-നാണ് ആത്മഹത്യ ചെയ്തത്. കാക്കൂർ പൊലീസാണ് കേസ്‌ അന്വേഷിച്ചത്‌.

പിഴ സംഖ്യ ഇവരുടെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ കുട്ടിക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. പണം മുഴുവൻ അനുഷയുടെ മാതാവിന്റെ പേരിൽ കെട്ടിവെക്കാനും കോടതി നിർദേശിച്ചു.

2013 മാർച്ച് മൂന്നിനാണ് അനുഷയും പ്രജിത്തും വിവാഹിതരായത്. വിവാഹസമ്മാനമായി വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ വിൽക്കുകയും അനുഷയുടെ മാതാവിന്റെ പേരിലുള്ള വീട് പ്രതിയുടെ പേരിലേക്ക് എഴുതിക്കൊടുക്കാൻ നിരന്തരം നിർബന്ധിക്കുകയും ചെയ്തിരുന്നു. 

പ്രതിക്ക് വിരോധമുള്ളവർക്കെതിരേ അനുഷയുടെ പേരിൽ പരാതി കൊടുപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും പീഡിപ്പിച്ചതായാണ് കേസ്. താമരശ്ശേരി ഡിവൈ.എസ്.പി.മാരായ പി.സി. സജീവൻ, പി. ബിജുരാജ്, കാക്കൂർ എ.എസ്.ഐ. രാമകൃഷ്ണൻ എന്നിവരാണ് കേസന്വേഷിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്