
പൂഞ്ഞാര്‍: പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറന്പിൽ ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് ജെയിംസിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരം മദ്യപാനിയായ ജെയിംസും ഭാര്യ ജാൻസിയും തമ്മിൽ കുറേക്കാലമായി വഴക്ക് പതിവാണ്. ജെയിംസിന്‍റെ മദ്യപാനത്തെ തുടർന്നുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ മാസം ജയിംസ് ഡീ അഡിക്ഷൻ സെന്‍ററിലെത്തിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ജെയിംസ് വീണ്ടും മദ്യപാനം തുടങ്ങിയതാണ് വഴക്കിന് കാരണമായത്.
ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ കുറിച്ച് തുടങ്ങിയ സംസാരം വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ ജെയിംസ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു.
കഴുത്തിന് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയതിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പാളും രണ്ട് അധ്യാപകരും അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam