വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി, പ്രചരിപ്പിച്ചു, മലപ്പുറം സ്വദേശി പിടിയിൽ

Published : Jul 17, 2022, 01:32 PM IST
വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി, പ്രചരിപ്പിച്ചു, മലപ്പുറം സ്വദേശി പിടിയിൽ

Synopsis

2021 ഫെബ്രുവരി 24നാണ് വിവാഹം കഴിഞ്ഞതായി യുവതിയെ വിശ്വസിപ്പിക്കാൻ ക്ഷേത്രത്തിൽ വച്ച് ഇയാൾ ചടങ്ങുകൾ നടത്തിയത്. പിന്നീട് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ചിത്രങ്ങൾ പക‍ർത്തി സുഹൃത്തുക്കൾക്ക് കൈമാറി

പത്തനംതിട്ട : ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പക‍ർത്തി പ്രചരിപ്പിച്ച കേസിൽ പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം പുളിക്കൽ സ്വദേശി 42 കാരനായ സുനിൽ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. വിദേശത്ത് ജോലി ചെയ്യുന്ന പത്തനംതിട്ട എഴുമറ്റൂ‍ർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

2021 ഫെബ്രുവരി 24നാണ് വിവാഹം കഴിഞ്ഞതായി യുവതിയെ വിശ്വസിപ്പിക്കാൻ ക്ഷേത്രത്തിൽ വച്ച് ഇയാൾ ചടങ്ങുകൾ നടത്തിയത്. പിന്നീട് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ചിത്രങ്ങൾ പക‍ർത്തി സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അമ്പലപ്പുഴയിലെ ലോഡ്ജ്, യുവതിയുടെ വീട്, പ്രതിയുടെ കൊണ്ടോട്ടിയിലെ വീട്, എന്നിവിടങ്ങളിൽ താമസിപ്പിച്ച് പീഡനം നടത്തി ചിത്രങ്ങൾ 
മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

സുനിലിന്റെ ആറ് സുഹൃത്തുക്കൾക്ക് ഇയാൾ യുവതിയുടെ ചിത്രങ്ങൾ കൈമാറി. ഇവ‍ർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സൈബ‍ർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വീഡിയോ കോളിലൂടെ പ്രതിയെ വിദേശത്തുള്ള പരാതിക്കാരിയെ കാണിച്ചു. ഇവർ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം