പിണങ്ങിപ്പോയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, അമ്മയെയും ആക്രമിച്ചു, ആക്രമണം സംശയരോഗത്തെ തുടർന്ന്, പ്രതി കീഴടങ്ങി

Published : Sep 28, 2026, 11:27 PM IST
attack wife

Synopsis

ഭർത്താവിനോട് പിണങ്ങി മക്കളോടൊപ്പം വീട് വീട്ടിറങ്ങിയ സ്ത്രീയെ അവരുടെ വീട്ടിലെത്തി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട്‌ കൊഴിഞ്ഞാമ്പാറയിൽ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമം. 33കാരി കൃഷ്ണസുധയ്ക്കും അമ്മ ഓമനയ്ക്കുമാണ് വെട്ടേറ്റത്. സംശയ രോഗത്തെ തുടർന്നുള്ള കുടുംബ വഴക്കിന് ഒടുവിലാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്. സംഭവത്തിന്‌ ശേഷം പ്രതി ദീപു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെട്ടേറ്റ ഓമനയുടെ നില ഗുരുതരമാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്. ഭർത്താവിനോട് പിണങ്ങി മക്കളോടൊപ്പം വീട് വീട്ടിറങ്ങിയ സ്ത്രീയെ അവരുടെ വീട്ടിലെത്തി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യയുടെ അമ്മയുടെ നില ഗുരുതരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു