
ലക്നൗ: ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ വെടിയേറ്റു മരിച്ച നിലയിൽ. ബിഹാറിലെ നഗര വികസന ഏജൻസി ഡയറക്ടറായ ഉമേഷ് പ്രതാപ് സിംഗിന്റെ ഭാര്യ അനിത സിംഗാണു മരിച്ചത്. ലക്നൗവിലെ കോട്ട്വാലി ചിനാത് പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണു സംഭവം. ഗുരുതരമായി പരിക്കേറ്റ അനിതയുമായി കുടുംബവും വീട്ടുജോലിക്കാരനും ആശുപത്രിയിൽ എത്തി.
ഇവരാണു പോലീസിനെ വിവരമറിയിച്ചത്. ഇവിടെനിന്ന് അനിതയെ ഉടൻതന്നെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. അനിത പിസ്റ്റൾ ഉപയോഗിച്ചു സ്വയം നിറയൊഴിച്ചെന്നാണു പ്രതാപ് സിംഗ് പോലീസിനു നൽകിയിരിക്കുന്ന മൊഴി. കുടുംബാംഗങ്ങളും ഈ മൊഴി തന്നെ ആവർത്തിക്കുന്നു.
നെഞ്ചിലൂടെയാണ് വെടിയുണ്ട തുളച്ച് കയറിയത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും. ഇതുവരെ കേസ് റജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നുമാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം അമ്മയ്ക്ക് വിട്ടില്‍ നില്ക്കാന് താല്‍പ്പര്യമില്ലായിരുന്നെന്ന് ഇവരുടെ മകന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിലേക്കു നയിച്ച കാരണം സംബന്ധിച്ച് പോലീസ് മറുപടി നൽകുന്നുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam