വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം, പ്രതി അയൽവാസി, പിടിയിലായത് കമ്പത്ത് നിന്ന്

Published : Nov 26, 2022, 01:19 PM ISTUpdated : Nov 26, 2022, 02:35 PM IST
വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം, പ്രതി അയൽവാസി, പിടിയിലായത് കമ്പത്ത് നിന്ന്

Synopsis

കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. 

ഇടുക്കി : നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. 

മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത്  നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്.  

അബദ്ധത്തിൽ തീപ്പൊള്ളലേറ്റതല്ല; വീട്ടമ്മയുടേത് കൊലപാതകം; ഗ്യാസ് തുറന്നു വിട്ട് കത്തിച്ചതെന്ന് പൊലീസ്

കഴിഞ്ഞ ദിവസമാണ് എൻപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ അടുക്കളയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊച്ചു മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

പത്ത് മാസം മുമ്പ് വിവാഹം, രണ്ടാഴ്ചത്തെ പിണക്കം മാറി തിരിച്ചെത്തി, അടുത്ത ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ 

 

 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'