
ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡൻ്റായിരുന്ന ഹരി ആർ വിശ്വനാഥിനെയാണ് വെറുതെ വിട്ടത്. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേയാണ് വിധി. പരാതിക്കാരായ വിദ്യാർത്ഥിനികളും സാക്ഷികളും കൂറുമാറിയതിനെ തുടർന്നാണ് അധ്യാപകന് അനുകൂല വിധിയുണ്ടായത്. 31 സാക്ഷികൾ ഉണ്ടാരുന്ന കേസില്‍ പൊലീസ് ഒഴികെ എല്ലാരും കൂറുമാറുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും കടന്ന് പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ രണ്ട് കേസാണെടുത്തിരുന്നത്. ഓഗസ്റ്റ് 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാത്ഥികൾക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി വള്ളികുന്നം സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെ പോക്സോ അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.
പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാൾ പലതവണ ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് രണ്ട് കേസുകളാണ് കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റർ ചെയ്തത്. പരാതി ഒതുക്കി തീർക്കാൻ സഹപാഠിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖുമാ ഹരിക്കെതിരെ മുന്‍പും ഇത്തരം പരാതികൾ ഉയർന്നിരുന്നു. പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam