
തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന വയോധികയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവി (70) യാണ് അറസ്റ്റിലായത്. കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വില്‍പ്പന നടത്തുന്നത്. തമിഴ്‌നാട്ടില്‍നിന്നു എത്തിക്കുന്ന പുകയില വസ്തുക്കള്‍ മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പ്പന. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ചാക്കുകളിലാക്കിയാണ് ഹാന്‍സ് ബീവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.ബി. ഷിഹാബുദ്ധീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, എ. ജയ, ഇ. സനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
16 കേസുകളില്‍ പ്രതി; ഗുണ്ടാ നിയമപ്രകാരം യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഗുണ്ടാ നിയമപ്രകാരം യുവാവിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ പരുത്തിയൂർ പള്ളിവിളകം വീട്ടിൽ അഖിൻ (23) ആണ് അറസ്റ്റിൽ ആയത്.
നിലവിൽ അഖിനിന്‍റെ പേരിൽ പൊഴിയൂർ, ഫോർട്ട്, ഷൊർണൂർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം, മോഷണം, മയക്കുമരുന്ന് കച്ചവടം, എന്നിങ്ങനെ 16 ഓളം കേസുകളാണ് നിലവിലുള്ളത് എന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന അഖിൻ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജില്ലാ പൊലീസ് മേധാവി ശില്പ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ഡിറ്റക്ഷൻ ഓർഡർ പ്രകാരം ആണ് പൊഴിയൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.