ബാറിലെ മദ്യം വീട്ടില്‍ കൊണ്ടുപോയി വിറ്റു; ബാറ്‍ ഉടമ അറസ്റ്റില്‍

Published : May 28, 2020, 06:48 AM ISTUpdated : May 28, 2020, 08:29 AM IST
ബാറിലെ മദ്യം വീട്ടില്‍ കൊണ്ടുപോയി വിറ്റു; ബാറ്‍ ഉടമ അറസ്റ്റില്‍

Synopsis

വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്നും ഇയാള്‍ മദ്യം വിറ്റിരുന്നു. 

മലപ്പുറം: ലോക്ഡൗണില്‍ അടച്ച ബാറില്‍ നിന്ന് ബാറുടമ വീട്ടില്‍ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്.

വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്. ലോക്ഡൗൺ കാലത്ത് ബാറ്‍‍ എക്സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. 

ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യവും ഇയാള്‍ മദ്യം വിറ്റിരുന്നു.നാനൂറ് രൂപയുടെ മദ്യം മൂവ്വായിരം രൂപക്ക് വരെ വിറ്റിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനക്ക് സഹായം ചെയ്ത മൂന്ന് ബാറ്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ