ഒന്നിച്ച് മദ്യപിച്ചു, വഴക്കായി; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

Web Desk   | Asianet News
Published : Mar 21, 2022, 11:41 AM ISTUpdated : Mar 21, 2022, 05:25 PM IST
ഒന്നിച്ച് മദ്യപിച്ചു, വഴക്കായി; ഇടുക്കിയിൽ  മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

Synopsis

പൊള്ളലേറ്റ  ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.  

അടിമാലി: ഇടുക്കി (Idukki)  അടിമാലിയിൽ (Adimali)  മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ  ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. 

Read Also: ബലാൽസംഗ കേസ്; മലയിൻകീഴ് എസ്എച്ച്ഒയ്ക്കെതിരെ നടപടി, സ്ഥലം മാറ്റം

 ബലാത്സം​ഗപരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.വി.സൈജുവിനെതിരെ നടപടി. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. കേസിൽ പ്രതിയായ സൈജു നിലവിൽ അവധിയിലാണ്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് സൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ്  സൈജു.

ഭർത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. 

സൈജു വിവാഹിതനാണ്.  2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹ വാ​ഗ്ദാനം നൽകുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. 

ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.  കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സിഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റൂറൽഎസ്പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെ ശനിയാഴ്ച രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറും.

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ