ലഹരി ഉപയോഗിച്ച് പാതിരാത്രി വരെ ഉറക്കം, പിന്നീട് കിലോമീറ്ററുകള്‍ നടന്ന് കുട്ടികളെ പീഡിപ്പിച്ച് കൊല്ലും; ക്രൂരത

Published : May 10, 2023, 09:27 AM ISTUpdated : May 10, 2023, 09:29 AM IST
ലഹരി ഉപയോഗിച്ച് പാതിരാത്രി വരെ ഉറക്കം, പിന്നീട് കിലോമീറ്ററുകള്‍ നടന്ന് കുട്ടികളെ പീഡിപ്പിച്ച് കൊല്ലും; ക്രൂരത

Synopsis

ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് 2008മുതല്‍ 2015 വരെയുള്ള കാലയളവില്‍ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് തള്ളിയത് 30 കുട്ടികളെ

ദില്ലി: ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം കിലോമീറ്ററുകള്‍ ദൂരം നടന്ന് പീഡിപ്പിക്കാനായി കുട്ടികളെ  കണ്ടെത്തി, പീഡനശേഷം അവരെ കൊലപ്പെടുത്തിയിരുന്ന യുവാവ് കുറ്റക്കാരനെന്ന് കോടതി. ദില്ലിയില്‍ ജോലി ചെയ്തിരുന്ന രവീന്ദ്രര്‍ കുമാര്‍ എന്ന യുവാവിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്ന ഇയാള്‍ കിലോമീറ്ററുകള്‍ നടന്ന് ഇരകളെ കണ്ടെത്തുന്ന ശൈലി ആരംഭിച്ചത് 18വയസിലാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

2008ലായിരുന്നു ഇത്. 2015 വരെയുള്ള കാലയളവില്‍ 30 കുട്ടികളെയാണ് ഇയാള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നുതള്ളിയത്. ആറ് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെടുന്നത്. ഈ കേസില്‍ പിടിയിലായി ചോദ്യം ചെയ്യുമ്പോഴാണ് ഇതിന് മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരം പൊലീസിന് ലഭിക്കുന്നത്. 2015ലാണ് ആറ് വയസുകാരിയെ കൊലപ്പെടുത്തുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് വാദി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇയാള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര്‍ പ്രദേശിലെ കാസാഗഞ്ച് സ്വദേശിയായ ഇയാള്‍ 2008ലാണ് ദില്ലിയിലേക്ക് എത്തുന്നത്. തൊഴില്‍ തേടിയായിരുന്നു ഈ വരവ്. ഇയാളുടെ അമ്മ വീട്ടുവേലക്കാരിയായും ഇയാള്‍ പ്ലംബറായും ജോലി ചെയ്തായിരുന്നു ദില്ലി ജീവിതം തുടങ്ങിയത്. ദില്ലിയിലെത്തിയതിന് പിന്നാലെ രവീന്ദ്രകുമാര്‍ ലഹരിക്ക് അടിമയാവുകയായിരുന്നു. ഇതിനൊപ്പം അശ്ലീല വീഡിയോ കാസറ്റുകള്‍ സ്ഥിരമായി കാണുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. പകല്‍ സമയത്ത് ജോലി ചെയ്ത ശേഷം ലഹരി ഉപയോഗിച്ച് വീട്ടിലെത്തി രാത്രി 8 മണി മുതല്‍ 12 മണി വരെ കിടന്നുറങ്ങിയ ശേഷം അര്‍ധരാത്രിയില്‍ എഴുന്നേറ്റ് കിലോമീറ്ററുകള്‍ നടന്നായിരുന്നു ഇയാള്‍ പീഡിപ്പിക്കാനുള്ള ഇരകളെ കണ്ടെത്തിയിരുന്നത്.

10 വയസുകാരിയായ മകളെ അതിക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന പ്രവാസിയായ അമ്മയ്ക്ക് ജീവപര്യന്തം

തെരുവുകളിലും ചേരികളിലും നിര്‍മ്മാണ സൈറ്റുകളിലുമെല്ലാം ഇത്തരത്തില്‍ കുട്ടികളെ തേടി ഇയാള്‍ എത്തിയിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പത്ത് രൂപയോ ചോക്ലേറ്റോ നല്‍കി കുട്ടികളെ പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ട് പോയിരുന്നത്. 6 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. 2014 ലാണ് ഇയാള്‍ പിടിയിലായത്. ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം സെപ്ടിക് ടാങ്കില്‍ തള്ളുകയായിരുന്നു. ഈ അന്വേഷണത്തിലാണ് രവീന്ദ്ര കുമാര്‍ പിടിയിലായത്. 

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ