കടപ്പുറം അഞ്ചങ്ങാടി സ്വദേശി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവുമായി കോടതി. പോക്സോ കേസിലാണ് വിധി. കടപ്പുറം അഞ്ചങ്ങാടി സ്വദേശി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 33,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. 

ബസില്‍ പെണ്‍കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എന്‍ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) പോക്‌സോ നിയമ പ്രകാരം കേസെടുത്ത് ശിക്ഷ വിധിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികൾക്ക് മുന്നിലാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. 

ബസില്‍ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്‌നതാ പ്രദര്‍ശനം; തൃശൂരിൽ യുവാവിന് കഠിന തടവും പിഴയും ശിക്ഷ

നേരത്തെ ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച 39 കാരന് 11 വർഷം തടവും 20000-രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. എറണാകുളം ആലുംതുരുത് സ്വദേശി ഷൈൻഷാദിനാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പിഴത്തുക അടക്കാത്ത പക്ഷം നാല് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുക അതിജീവിതന് നൽകാൻ കോടതി വിധിച്ചിരുന്നു.

ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസ്; 39 കാരന് 11 വർഷം തടവും പിഴയും