
ദില്ലി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയ ഇന്ത്യന്‍ നഴ്സ് അറസ്റ്റിൽ. രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലി (24) എന്ന യുവതിയ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ്ങിനെ ഓസ്ട്രേലിയൻ പൊലീസ് തേടിയത്.
സംഭവത്തിന് പിന്നാലെ ഇയാൾ കുടുംബസമേതം ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങി. 2021ൽ സിങ്ങിനെ വിട്ടുകിട്ടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചു. തുടർന്ന് ഓസ്ട്രേലിയയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചു. പഞ്ചാബിലെ ബുട്ടർകലാൻ സ്വദേശിയായ രാജ്‌വീന്ദർ ഓസ്ട്രേലിയയിലെ ഇന്നിസ്ഫെയിലില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ ഇന്ത്യയിലേക്ക് മുങ്ങി, തൊട്ടടുത്ത ദിവസമാണ് ബീച്ചിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam