ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഇന്നോവ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം; പരിശോധനയിൽ വൻ ട്വിസ്റ്റ്

Published : Jul 28, 2023, 07:52 AM IST
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഇന്നോവ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം; പരിശോധനയിൽ വൻ ട്വിസ്റ്റ്

Synopsis

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ഉടൻ ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ആണ് ഇയാളിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയത്.

തുടർന്ന് വാഹനം ഓടിച്ചിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് കരിമ്പ എടക്കുറിശ്ശി കപ്പടം തുണ്ടത്തിൽ വീട്ടിൽ ഫ്രാൻസിസ് (27)നെ എം.ഡി.എം.എയും കഞ്ചാവും കൈവശം സൂക്ഷിച്ചതിന് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്. ഐ മനു, സിവിൽ പൊലീസ് ഓഫിസർമാരായ ഷിനു, സെയ്ദലി ഖാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും