കബീര്‍സിംഗ് കണ്ട് ഹരം പിടിച്ചു, പെണ്‍കുട്ടികളെ വീഴ്ത്താന്‍ ഡോക്ടറായി വേഷം കെട്ടി, യുവാവ് പിടിയില്‍

Web Desk   | Asianet News
Published : May 30, 2020, 09:31 AM IST
കബീര്‍സിംഗ് കണ്ട് ഹരം പിടിച്ചു, പെണ്‍കുട്ടികളെ വീഴ്ത്താന്‍ ഡോക്ടറായി വേഷം കെട്ടി, യുവാവ് പിടിയില്‍

Synopsis

ടിന്‍റര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍, പരിചയമുള്ള പുരുഷന്‍മാരായ മോഡലുകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്...

ദില്ലി: ബോളിവുഡ് ചിത്രം കബീര്‍ സിംഗില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സര്‍ജനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡേറ്റിംഗ് ആപ്പായ ടിന്‍റര്‍ വഴി ഓര്‍ത്തോപീഡിക് സര്‍ജനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതികളില്‍ നിന്ന് പണം തട്ടിയത്. 

പ്രതിയായ ആനന്ദ് കുമാറിനെ സഹായി പ്രിയം യാദവിനൊപ്പമാണ് അറസ്റ്റ് ചെയ്തത്.  കുമാര്‍ ബന്ധപ്പെട്ട ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ടിന്‍ററില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ കുമാര്‍ ഡോക്ടര്‍ക്ക് മുന്നില്‍ തന്നെ സ്വയം പരിചയപ്പെടുത്തിയത് ഡോക്ടര്‍ രോഹിത്ത് ഗുജറാള്‍ എന്നാണ്. തുടര്‍ന്ന് ഇരുവരും ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു. 

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ കുമാര്‍ ഡോക്ടറോട് 30000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഇയാള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന കുമാറിന് നിരവധി സ്ത്രീകളും പുരുഷന്‍മാരുമായ മോഡലുകളുമായി ബന്ധമുണ്ടെന്ന് സൈബര്‍ സെല്‍ ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഐഡി വച്ച് ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് ലാജ്പത് നഗറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 

''ടിന്‍റര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കാന്‍, പരിചയമുള്ള പുരുഷന്‍മാരായ മോഡലുകളുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ബബ്ബിള്‍, മാട്രിമോണിയല്‍ സൈറ്റായ ജീവന്‍ സാതി എന്നിവിടങ്ങളിലും ഇത്തരത്തില്‍ അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. 

കബീര്‍ സിംഗില്‍ ഓര്‍ത്തോപീഡിക് സര്‍ജനായാണ് ഷാഹിദ് കപൂര്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രമാണ് ഇയാള്‍ക്ക് പ്രചോദനമായത്. കബീര്‍ സിംഗ് കണ്ടതിന് ശേഷമാണ് ഈ ആശയം മുഴുവനും തനിക്ക് തോന്നിയതെന്ന് കുമാര്‍ പൊലീസിനോട് പറ‍ഞ്ഞു. 

''ആപ്പുകള്‍ വഴി സ്ത്രീകളുമായി അടുപ്പമായാല്‍ പിന്നെ ഫോണ്‍ നംബര്‍ കൈമാറുകയും ഇവരുമായി അടുപ്പത്തിലാകുകയും ചെയ്യും. അമ്മയുടെ ചികിത്സയുടെ പേരുപറഞ്ഞ് വീഡിയോ കോള്‍ ഒഴിവാക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. സ്ത്രീകളോട് സ്വകാര്യ ചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെടും. ''  പൊലീസ് പറഞ്ഞു. 

കഴിഞ്ഞ നാല് മാസമായി ഇയാള്‍ ഇത് തുടര്‍ന്നുവരികയാണ്. ഇതിനിടയില്‍ നിരവധി സ്ത്രീകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നു. പലരും കരുതിയത് കുമാറിന് പ്രയാസങ്ങളുണ്ടെങ്കിലും തന്നെ വിവാഹം ചെയ്യുമെന്നാണ്. ഒരു സ്ത്രീ കുമാറിന് പണം നല്‍കാനായി അഞ്ച് ലക്ഷം രൂപയുടെ ലോണിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അച്ഛന് 2 കോടി രൂപ കടം, വൈദ്യുതി ബില്ലടക്കാൻ പണമില്ലാതെ മൊബൈൽ ഫോൺ വിറ്റു', 3 സഹോദരിമാരുടെ മരണത്തിൽ ​ദുരൂഹത നീക്കാൻ പൊലീസ്
'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്