ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Published : Mar 07, 2020, 02:21 PM IST
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Synopsis

പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി നിർമാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു

പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ഓമശ്ശേരി മേലേതലക്കൽ അർഷാദ്(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി നിർമാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പെരിന്തൽമണ്ണ സി.ഐ. ഐ. ഗിരീഷ്‌കുമാർ അറസ്റ്റുചെയ്തത്. അരീക്കോട് ടൗണിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത യുവാവിനെ പെരിന്തൽമണ്ണയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ