ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം:  പ്രതി പൊലീസിൽ കീഴടങ്ങി

By Web TeamFirst Published May 26, 2021, 10:28 AM IST
Highlights

പതിനാലുകാരിയെ ഇയാൾ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 

കണ്ണൂർ: ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പൊലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ പ്രവ‍ർത്തകനായ നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു. കഴിഞ്ഞ  20-ാം തിയ്യതിയാണ് കുട്ടിയുടെ പിതാവ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. പതിനാലുകാരിയെ ഇയാൾ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പേരാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

click me!