
കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു. നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഭീഷണി. ഐഎസ് ബന്ധത്തിന്‍റെ പേരില്‍ യുഎപിഎ ചുമത്തിയ തടവുകാരനാണ് ഇയാൾ. ജയിലിലെ അതീവ സുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
അതിനിടെ, തൃശ്ശൂരിൽ പൊലീസ് വാഹനത്തിൽ നിന്ന് ചാടിയ ഒരു പ്രതി ചികിത്സയിൽ ഇരിക്കെ മരിച്ചു എന്ന വാർത്തയും പുറത്തുവന്നു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സനുവിനെ മൂന്നു ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യലഹരിയിൽ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് സനു സോണിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാമവർമപുരം പൊലീസ് അക്കാദമിയിലെ കരുതൽ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ അശ്വനി ആശുപത്രി പരിസരത്ത് വച്ച് ജീപ്പിൽ നിന്ന് സനു ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വലിയതുറ പൊലീസ് സ്റ്റേഷനിൽ സനുവിനെതിരെ കൊലപാതക ശ്രമത്തിന് കേസുണ്ട്.
രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന സനു ശനിയാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു.
Read Also: ക്യാൻസർ രോഗികൾക്ക് കൈത്താങ്ങ്; കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam