കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം, തല വേർപെട്ട നിലയില്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു, കേസ്

Published : Mar 11, 2023, 11:06 PM IST
കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം, തല വേർപെട്ട നിലയില്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു, കേസ്

Synopsis

ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം തല വേർപെട്ട നിലയിലാണ്. മരിച്ചയാളുടെ വസ്ത്രം സമീപത്ത് കത്തിയ നിലയിലായിരുന്നു.

വയനാട്: വയനാട് മീനങ്ങാടി കിഴക്കേ കോളേരിയിലെ സ്വകാര്യ കൃഷിയിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാനക്കുഴി യൂക്കാലി കോളനിയിലെ മാധവനാണ് മരിച്ചത്. 

ഇന്ന് ഉച്ചയോടെയാണ് സ്വകാര്യ കൃഷിയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ എസ് ടി പ്രമോട്ടറാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം തല വേർപെട്ട നിലയിലാണ്. മരിച്ചയാളുടെ വസ്ത്രം സമീപത്ത് കത്തിയ നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. മീനങ്ങാടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും