
കോഴിക്കോട്: പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ജെസിബി കടത്തിക്കൊണ്ടുപോയ വാര്‍ത്ത വാട്സ്ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് കേസിലെ പ്രതി മര്‍ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ കേസ്. കൂമ്പാറ സ്വദേശി ഫൈസലിന്റെ പരാതിയില്‍ ജയേഷ്, മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ പരാതിയില്‍ ഫൈസലിനെതിരെയും തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 19 നാണ് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തിനടുത്ത പുതിയനിടത്ത് വെച്ച് ബൈക്കിൽ ജെസിബി ഇടിച്ച് ഒരാള്‍ മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബിയാണ് സ്റ്റേഷനില്‍ നിന്നും കടത്തിക്കൊണ്ടുപോയത്. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങയ പ്രതി ജയേഷ് കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കൂമ്പാറ സ്വദേശി ഫൈസലിന്റെ പരാതി. ജെസിബി സ്റ്റേഷനില്‍ നിന്നും കടത്തിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം.
Also Read: മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 44 ഗ്രാം എംഡിഎംഎ പിടികൂടി
ജെസിബി ഉടമയുടെ മകനും കേസിലെ മറ്റൊരു പ്രതിയുമായ മാര്‍ട്ടിനും മര്‍ദനം നടക്കുന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഫൈലസിന്റെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തു. എന്നാല്‍ ഫൈസല്‍ മര്‍ദ്ദിച്ചെന്ന് ജയേഷ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈസലിനെതിരെയും കേസെടുത്തു. സംഭവത്തില്‍ ഇരു കൂട്ടരുടേയും മൊഴി രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam