വിദേശത്ത് ജോലി വാഗ്ദാനം, വിസയും ഓഫർലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നൽകി, എല്ലാം വ്യാജം, കോട്ടയം സ്വദേശി അറസ്റ്റിൽ

Published : Dec 25, 2023, 07:34 AM IST
വിദേശത്ത് ജോലി വാഗ്ദാനം, വിസയും ഓഫർലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നൽകി, എല്ലാം വ്യാജം, കോട്ടയം സ്വദേശി അറസ്റ്റിൽ

Synopsis

ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: ഏറ്റുമാനൂരിൽ വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

നീണ്ടൂർ സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. മകനും സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയെടുക്കുകയും വ്യാജമായി ജോബ് വിസയും  ഓഫർ ലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ സണ്ണിയെ വയനാട് കണിയാമ്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ എത്ര പേരെ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നും എത്ര പണം തട്ടിയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ