
ഇന്‍ഡോര്‍: വളര്‍ത്തു നായയുടെ കുരയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് 65കാരിയെ കൊലപ്പെടുത്തി. സ്ത്രീയുടെ വളര്‍ത്തു നായ തന്നെ നോക്കി തുടര്‍ച്ചയായി കുരച്ചതോടെയാണ് യുവാവ് പ്രകോപിതനായത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
പ്രതി തന്‍റെ കടയടച്ച് ശാന്തി നഗറിലെ വീട്ടിലേക്ക് പോകുമ്പോള്‍ മുസാഖേഡി പ്രദേശത്താണ് സംഭവം നടന്നതെന്ന് ആസാദ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു. ഒരു നായ തുടർച്ചയായി പ്രതിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതി രോഷാകുലനായി. രാത്രി 10.30നായിരുന്നു ഇത്.
അതിനിടെ നായയുടെ ഉടമയായ 65 വയസ്സുള്ള സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ യുവാവും സ്ത്രീയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ യുവാവ് സ്ത്രീയുടെ വയറ്റിൽ ചവിട്ടി. അവര്‍ റോഡില്‍ വീണു. അതിനിടെ ആരൊക്കെയോ ഓടിക്കൂടി സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് മരണം സംഭവിച്ചു. പിന്നാലെ നാട്ടുകാര്‍ സംഭവിച്ചത് പൊലീസിനെ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആസാദ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam