
കൊല്ലം: പത്തനാപുരം കടാശ്ശേരിയില്‍ നിന്നും കാണാതായ രാഹുലിനെ കണ്ടെത്താന്‍ സംയുക്ത തിരച്ചില്‍ തുടരുകയാണ്. ആഗസ്റ്റ് പത്തൊന്‍പതിനാണ് രാഹുലിനെ വീട്ടില്‍ നിന്നും കാണാതായത്. സംയുക്ത തിരച്ചലില്‍ വനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും പങ്കെടുക്കുന്നു.
രാത്രിയില്‍ കിടന്ന് ഉറങ്ങിയ രാഹുലിനെ താല്‍ക്കാലിക ഷെഡില്‍ നിന്നും കാണാതാവുകയായിരുന്നു. വനത്തിനോട് ചേര്‍ന്നാണ് രാഹുലിന്‍റെ വീട്. മൊബൈല്‍ ഗെയിം കളിക്കുന്നതില്‍ താല്‍പര്യം ഉള്ള രാഹുല്‍ റെയിഞ്ച് കിട്ടാൻ പലപ്പോഴും വനത്തില്‍ പോവുക പതിവാണ്. അത്തരത്തില്‍ വനത്തില്‍ കയറിയ വഴിക്ക് അപകടം സംഭവിച്ചിരിക്കാനാണ് സാധ്യത എന്ന് പ്രാഥമിക നിഗമനം.
കാണാതായ നാള്‍ മുതല്‍ തന്നെ വനംവകുപ്പും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടങ്ങി ഒരുഫലവും കണ്ടില്ല തുടര്‍ന്നാണ് വീടിനോട് ചേര്‍ന്ന പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. സംയുക്ത തിരച്ചിലില്‍ നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നു.
രാഹുലിന്‍റെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തു മറ്റ് സ്ഥലത്ത് എവിടെയെങ്കിലും മാറി നില്‍ക്കുകയാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചും അന്വേഷണം തുടരുകയാണ്. പത്താം ക്ളാസ്സ് പഠനം പൂര്‍ത്തിആക്കിയതിന് ശേഷം. തുടര്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു, രാഹുല്‍. പുലി ഉള്‍പ്പടെ ധാരാളം വന്യമൃഗങ്ങള്‍ ഉള്ള പ്രദേശമാണ് കടശ്ശേരി. തിരച്ചില്‍ തുടരാനാണ് അധികൃതരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam