കൂടത്തായി കേസ്: 'വനിതാ ജയിലില്‍ തുടരാം' ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

By Web TeamFirst Published Jun 29, 2022, 4:28 PM IST
Highlights

കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. 
 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. 

കോഴിക്കോട് വനിതാ ജയിലിന്റെ മതിൽ അപകടാവസ്ഥയിലായതിനാൽ ജോളി ഉൾപ്പടെ ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂർ വനിതാ ജയിലിലേക്കാണ് മാറ്റിയത്. എന്നാൽ ചികിത്സാവശ്യാർഥം തിരികെ കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു ജോളി നേരത്തെ നൽകിയ  ഹർജിയിൽ ആവശ്യപ്പെട്ടത്.  കോടതിയിൽ സമർപ്പിച്ച ജോളിയുടെ ചികിത്സ രേഖകൾ തിരികെ വേണമെന്ന ആവശ്യം കോടതി ജൂലൈ 12ന് പരിഗണിക്കും. 

Read Also: കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം: ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു

കാസർകോട്ടെ പ്രവാസിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളിൽ ചിലർ രാജ്യം വിട്ടു. ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളായ റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു. റയീസ് ദുബായിൽ എത്തിയത് തിങ്കളാഴ്ച്ചയാണ്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്‍പി വൈഭവ് സക്സേന ഇന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നായിരുന്നു എസ്‍പി വൈഭവ് സക്സേന പറഞ്ഞത്. ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കർ സിദ്ദീഖിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. പേശികൾ അടിയേറ്റ് ചതഞ്ഞു. ക്ഷതം മനസിലാക്കാൻ പ്രത്യേക പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ക്വട്ടേഷൻ സംഘം  ക്രൂരമായാണ് മർദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്‍റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്. (കൂടുതല്‍ വായിക്കാം..)

 

click me!