
കാണ്‍പൂര്‍: ഉത്തർപ്രദേശിൽ വീണ്ടും മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് ആണ് സംഭവം. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെ യാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.
രാത്രി 9.45യോടെ വീടിനു മുന്നിൽ നിൽക്കുമ്പോളാണ് ആക്രമികൾ വെടിവച്ചത്. വെടിയേറ്റ രത്തൻ സിങ്ങ് തൽക്ഷണം മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു.
രത്തൻ സിങ്ങിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. . ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam