കൊച്ചിയില്‍ 14കാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; യുപി സ്വദേശികള്‍ പിടിയില്‍

By Web TeamFirst Published Aug 24, 2020, 11:03 PM IST
Highlights

മാർച്ച്‌ മാസം മുതൽ ഓഗസ്റ്റ് വരെ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്.

കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവര്‍ കേരളം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. മാർച്ച്‌ മാസം മുതൽ ഓഗസ്റ്റ് വരെ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കൗണ്സിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പീഡന വിവരം അറിയുന്നത്. 

click me!