ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു

Published : Jun 23, 2019, 11:06 AM ISTUpdated : Jun 23, 2019, 11:50 AM IST
ദില്ലിയില്‍  മാധ്യമപ്രവര്‍ത്തകയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു

Synopsis

വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുമ്പോട്ട് പോയപ്പോള്‍ അക്രമി സംഘം കാറിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. 

ദില്ലി: ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് കാറിനുള്ളില്‍ വച്ച് വെടിയേറ്റു. നോയിഡയില്‍ താമസിക്കുന്ന മിതാലി ചന്ദോലയ്ക്കാണ് ഞായറാഴ്ച അജ്ഞാതരുടെ വെടിയേറ്റത്.

രാത്രി 12.30 ക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന മിതാലിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്ത മുഖംമൂടി ധരിച്ച അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ത്തു. വെടിയുണ്ട മിതാലിയുടെ കൈയില്‍ തുളച്ചുകയറി. എന്നാല്‍ വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുമ്പോട്ട് പോയപ്പോള്‍ അക്രമി സംഘം കാറിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. വ്യക്തിവൈരാഗ്യമാകാം കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. കേസ് രജിസറ്റര്‍ ചെയ്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി
സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ