'കന്യകാത്വം നഷ്ടമായിട്ടും മിണ്ടിയില്ല, പെണ്‍കുട്ടിയുടേത് വിചിത്ര സ്വഭാവം'; ബിജെപി നേതാവിന് ജാമ്യം നല്‍കിയുള്ള കോടതി പരാമര്‍ശങ്ങള്‍

By Web TeamFirst Published Feb 4, 2020, 9:50 AM IST
Highlights

വീട്ടുകാരെ അറിയിക്കാതെ രഹസ്യ ക്യാമറ സംഘടിപ്പിച്ച് സ്വാമി നിത്യാനന്ദിനെ നഗ്ന വീഡിയോ എടുക്കാനാണ് വിദ്യാര്‍ത്ഥിനി ശ്രമിച്ചത്. പെണ്‍കുട്ടിയും പിതാവുമായുള്ള ബന്ധവും വിചിത്രമെന്നും കോടതി

ലക്നൗ: നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദിന് ജാമ്യം അനുവദിച്ച് കോടതിയ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കന്യകാത്വം നഷ്ടമായിട്ടും പെണ്‍കുട്ടി മാതാപിതാക്കളോടോ മറ്റോ ഇക്കാര്യം പറയാത്തത് ആശ്ചര്യകരമാണ്. അത് ചെയ്യാന്‍ ശ്രമിക്കാതെ  ചിന്മയാനന്ദിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് പെണ്‍കുട്ടി ശ്രമിച്ചതെന്നും  ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

പെണ്‍കുട്ടിയുടെ സ്വഭാവം വിചിത്രമാണെന്നും കോടതി വിലയിരുത്തി.  നിത്യാനന്ദിനൊപ്പമുള്ളഅശ്ലീലപരമായ വീഡിയോ റെക്കോര്‍ഡ് ചെയ്തത് യുവതി തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. മറ്റാരേയും അറിയിക്കാതെ പെണ്‍കുട്ടി രഹസ്യക്യാമറ ഉപയോഗിച്ച് കുറ്റാരോപിതനൊപ്പം പെണ്‍കുട്ടി നഗ്ന വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിലയിരുത്തി. നിത്യാനന്ദിന്‍റെ ചൂഷണത്തെക്കുറിച്ച്  9-10 മാസത്തേക്ക് നിശബ്ദത പാലിച്ച യുവതിയുടെ നീക്കത്തില്‍ അസ്വഭാവികതയുണ്ട്. ആരോപണമുയര്‍ത്തിയ പെണ്‍കുട്ടി നിയമ വിദ്യാര്‍ഥിയായിട്ട് കൂടിയും വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചില്ലെന്നതിനെക്കുറിച്ചും കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടിയും പിതാവുമായുള്ള ബന്ധത്തേയും കോടതി ചോദ്യം ചെയ്തു.

രക്ഷിതാക്കളെക്കാളും സമൂഹമാധ്യമങ്ങളെയാണ് പെണ്‍കുട്ടി ആശ്രയിച്ചത്. പെണ്‍കുട്ടിയും പിതാവുമായുള്ള ബന്ധവും വിചിത്രമാണെന്നും കോടതി വിലയിരുത്തി. അലഹാബാദ് ഹൈക്കോടതിയാണ് അറസ്റ്റിലായി നാല് മാസത്തിന് ശേഷം ചിന്മയാനന്ദിന് ജാമ്യം അനുവദിച്ചത്. ഏറെ വിവാദമായ കേസില്‍ സെപ്റ്റംബര്‍ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലാകുന്നത്. ഷാജഹാന്‍പുരില്‍ സ്വാമി ചിന്മായന്ദിന്‍റെ ആശ്രമമാണ് എസ്എസ് കോളേജ് നടത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നേരത്തെ തന്‍റെ പ്രായാധിക്യം പരിഗണിച്ച് തനിക്ക് പരോള്‍ അനുവദിക്കണമെന്ന് ചിന്മയാനന്ദ് ആവശ്യപ്പെട്ടിരുന്നു. ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ആഗസ്റ്റ് 23ന് പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

ചിന്മായനന്ദില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാതായി. ആഗസ്റ്റ് 30നാണ് പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്തെന്ന ചിന്മയാനന്ദിന്‍റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി പെണ്‍കുട്ടിയും സുഹൃത്തും ആവശ്യപ്പെട്ടെന്നാണ് ചിന്മയാനന്ദ് പരാതിപ്പെട്ടത്. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി ചിന്മയാനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

click me!