വികാസ് ദുബെ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ്പ്: ജുഡീഷ്യൽ അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു

By Web TeamFirst Published Jul 23, 2020, 12:05 AM IST
Highlights

കസ്റ്റഡിയിലിരിക്കെ ഉത്തര്‍പ്രദേശിലെ ഗുണ്ടാനേതാവ് വികാസ് ദുബെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ സമിതി പുനഃസംഘടിപ്പിച്ചു

ലഖ്നൌ: കസ്റ്റഡിയിലിരിക്കെ ഉത്തര്‍പ്രദേശിലെ ഗുണ്ടാനേതാവ് വികാസ് ദുബെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ സമിതി പുനഃസംഘടിപ്പിച്ചു. സമിതിയുടെ അദ്ധ്യക്ഷനായി സുപ്രീംകോടതി റിട്ട. ജഡ്ജി ബിഎസ് ചൗഹാനെ നിയമിച്ചു. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ശശികാന്ത് അഗർവാൾ, യുപി മുൻ ഡിജിപി കെഎൽ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ.

നേരത്തെ ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസംഘടിപ്പിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ കമ്മീഷൻ പ്രവർത്തനം തുടങ്ങണം. രണ്ട് മാസത്തിനകം സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി ഉത്തരവിട്ടു.

click me!