'ചേച്ചീ ഒരു പേപ്പർ വേണം, എടുത്ത് വച്ചാൽ മതി, പിന്നീട് വന്ന് വാങ്ങാം', കടയിൽ 2 സ്ത്രീകൾ; ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി സ്കൂട്ടറിലെത്തിയ മോഷ്ടാവ്

Published : Nov 21, 2025, 02:44 AM IST
Chain Snatching

Synopsis

കളമശേരിയിലെ ഒരു സ്റ്റേഷനറി കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി. പട്ടാപ്പകൽ നടന്ന സംഭവത്തിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതിക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊച്ചി: എറണാകുളം കളമശേരിയില്‍ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയ മോഷ്ടാവ് ജീവനക്കാരിയുടെ മാല പൊട്ടിച്ചോടി. പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ പ്രതിയെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണ് പൊലീസ്. കളമശേരി കൂനന്തൈ അമ്പലം റോഡിലെ സ്റ്റേഷനറി കടയില്‍ ഇന്നലെ ഉച്ചയ്ക്ക് ഏതാണ്ട് ഒരു മണിയോടെയാണ് മോഷണമുണ്ടായത്. തലയില്‍ ഹെല്‍മറ്റ് ഇട്ടാണ് മോഷ്ടാവ് സ്കൂട്ടറില്‍ എത്തിയത്. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ തന്നെ കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ കടയ്ക്കുളളിലേക്ക് കയറി.

കടയില്‍ രണ്ട് സ്ത്രീ ജീവനക്കാരുണ്ടെന്ന് മനസിലാക്കിയ ആള്‍ തനിക്ക് പേപ്പര്‍ വേണമെന്നും എടുത്തു വച്ചാല്‍ മതി പിന്നീട് വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ് വീണ്ടും പുറത്തേക്കിറങ്ങി. ഏതാനും നിമിഷം പുറത്തു നിന്ന ശേഷം വീണ്ടും കടയില്‍ കയറിയ കളളന്‍ ജീവനക്കാരിലൊരാളുടെ മാല പൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചാണ് പൊലീസിന്‍റെ അന്വേഷണം തുടരുന്നത്. ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും കളളനെ വൈകാതെ പിടികൂടുമെന്നും കളമശേരി പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പങ്കാളികളെ കൊന്ന കേസിൽ ജീവപര്യന്തം തടവ്, ശിക്ഷാ കാലത്ത് പ്രണയത്തിലായി തടവുകാർ, പരോളിൽ ഇറങ്ങി മുങ്ങി വിവാഹം, വീണ്ടും പിടിയിൽ
ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ