
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ. ഡ്രഗ് പാർട്ടികളിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകിയ ബെനാൾഡ് ഉദെന്നയെയാണ് സിസിബി ഇന്ന് പിടികൂടിയത്. സംഭവത്തിൽ അഞ്ചാമത്തെ അറസ്റ്റാണിത്.
കർണാടക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി വിദേശ പൗരന്മാർ മയക്കുമരുന്ന് ശൃംഖലയിൽ പങ്കാളികളാണെന്ന് പോലീസ് സൂചന നൽകിയിരുന്നു. ഇയാളുടെ പങ്ക് സംബന്ധിച്ചും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണൊന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.
അതേസമയം കേസിൽ രണ്ട് കന്നഡ സിനിമാ താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായി. അഭിനേതാക്കളും ദമ്പതികളുമായ ഐന്ദ്രിത , ദിഗംത് എന്നിവരാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെ എത്തിയത്.
കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam