
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടിയ സംഭവത്തിലെ മുഖ്യമപ്രതികള്‍ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ പ്രാദേശിക നേതാക്കൾ. ചിറക്കടവം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറിയുമായ സാജിദ് ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ, എന്നിവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു. മറ്റ് അഞ്ചുപേരെയും പ്രതികളാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി.ഇതില് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു.
ഡോക്ടറുടെ കാബിനിൽ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിടിവി ദ്യശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻറ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിലെത്തുകയായിരുന്നു.
Read more: കൊച്ചിയിൽ ഒരു മാസത്തിൽ അഞ്ച് കൊല, കാരണങ്ങൾ മദ്യ-രാസ ലഹരികൾ മുതൽ ഇൻസ്റ്റഗ്രാം പോസ്റ്റ് വരെ
കേസില്‍ ഡിവൈഎഫ്ഐക്കാരായ അഞ്ച് പ്രതികള്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്ന് കീഴടങ്ങിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍ ഉള്‍പ്പടെയുളളവര്‍ നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മെഡിക്കല്‍ കോളേജിന്‍റെ പ്രധാന കവാടത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടെത്താനാവാതിരുന്ന പ്രതികളാണ് കോടതി മുന്‍കൂര്‍ ജാമ്യേപക്ഷ തളളിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam