നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍: പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published : Nov 30, 2020, 06:59 AM IST
നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍: പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Synopsis

പുതുതായി വാങ്ങിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ട്രെയിനില്‍ ഉപേക്ഷിച്ചു എന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.  

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ  ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പ്രദീപ് കുമാറിന്റെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്നലെ ഉച്ചയോടെ അവസാനിച്ചിരുന്നു. നാല് ദിവസമായി മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും  പ്രദീപ് കുമാര്‍ അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.

ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍കോട്ടെത്തിയത്, കൊച്ചിയിലെ യോഗം എന്തിനായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രദീപ് മറുപടി നല്‍കിയില്ല. അതേസമയം കാസര്‍കോടെത്തി മാപ്പ് സാക്ഷിയുടെ ബന്ധുവിനെ കണ്ടെന്നു  പ്രദീപ് കുമാര്‍ പൊലീസിനോട് സമ്മതിച്ചു. പുതുതായി വാങ്ങിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ട്രെയിനില്‍ ഉപേക്ഷിച്ചു എന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ