
കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്‍റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന കന്നുകാലികളിൽ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച് മടുത്ത നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്.
ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുകയാണ് അറസ്റ്റിലായ ഷെമീർ. പകൽ ഓട്ടോറിക്ഷയിൽ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടർന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച് നേരം പുലരുമ്പോഴേക്കും അറുത്ത് ഇറച്ചിയാക്കി വിൽപ്പന തുടങ്ങും. സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളിൽ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.
മാവേലിക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ
കൂടെ താമസിച്ചിരുന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, സംഭവം പത്തനംതിട്ടയിൽ; വീട്ടമ്മ അറസ്റ്റിൽ
പത്തനംതിട്ട: കൂടലിൽ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര സ്വദേശി ശശിധരൻപിള്ളയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ രജനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം. കൂടൽ നെല്ലിമുരുപ്പ് കോളനിയിലെ രജനിയുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയ രജനിക്കൊപ്പമാണ് ശശിധരൻ പിള്ള താമസിച്ചിരുന്നത്. കൊട്ടാരക്കാര നെടുവത്തൂർ സ്വദേശിയായ ഇയാൾ നാട് വിട്ട് വന്നതാണ്. ഇന്നലെ മദ്യപിച്ചെത്തിയ ഇയാൾ രജനിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് രജനി കമ്പിവടികൊണ്ട് ഇയാളുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്.
രാത്രിയോടെ വീട്ടിലെത്തിയ രജനിയുടെ മകനാണ് അടിയേറ്റ നിലയിൽ കിടന്ന ശശിധരൻ പിള്ളയെ കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഏത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. രാത്രിയിൽ തന്നെ രജനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഉറക്കഗുളിക കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന തന്നെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് അടിച്ചുവീഴ്ത്തിയതെന്നാണ് രജനിയുടെ മൊഴി. രജനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.