ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു; ബൈക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

Published : Nov 29, 2022, 02:59 PM ISTUpdated : Nov 29, 2022, 03:26 PM IST
ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു; ബൈക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

Synopsis

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെൺകുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്

ബെംഗളൂരു: ബെoഗളുരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെൺകുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്. രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബെംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീന്‍  എന്നിവരാണ് അറസ്റ്റിലായത്.

ഫ്രീലാൻസായി ജോലി ചെയ്യുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ബെംഗളൂരുവിൽ വെള്ളിയാഴ്ചയെത്തിയ പെൺകുട്ടി സുഹൃത്തിനെ കാണാനായി പോയി. പിന്നീട് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിച്ചു. ബൈക് ടാക്സി ഉടമയുടെ വീടിന്റെ തൊട്ടടുത്താണ് പെൺകുട്ടിയും താമസിച്ചിരുന്നത്. പെൺകുട്ടിയെ വീട്ടിലാക്കിയ ശേഷം മടങ്ങിയ ഡ്രൈവർ സുഹൃത്തിനൊപ്പം തിരികെ വന്ന് പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. കർശനമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും