44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍

By Web TeamFirst Published Nov 29, 2022, 12:30 PM IST
Highlights

2000 ത്തിന്‍റെയും 500  ന്‍റെയും നോട്ടുകെട്ടുകൾ തുണി കൊണ്ടുള്ള ബെറ്റിനുള്ളിൽ അരയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. 


പാലക്കാട്:  44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.  രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് മധുര ലക്ഷ്മിപുരം ഈസ്റ്റ് ഗേറ്റിൽ താമസിക്കുന്ന ഗോപാൽ മകൻ രവി ജി (52)  എന്നയാളെ പാലക്കാട് ആർ പി എഫ് അറസ്റ്റ് ചെയ്തു.  ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന പണം, കോഴിക്കോട് സ്വദേശിക്ക് കൈമാറുന്നതിനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് മാർഗ്ഗം കോഴിക്കോട്ടേക്ക് പോകുമ്പോഴാണ് ഇയാള്‍ പിടിയിലായത്. 

2000 ത്തിന്‍റെയും 500  ന്‍റെയും നോട്ടുകെട്ടുകൾ തുണി കൊണ്ടുള്ള ബെറ്റിനുള്ളിൽ അരയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണവും പ്രതിയെയും തുടർ നടപടികൾക്കായിപാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്‍റ് ഡയറക്ടർക്ക് കൈമാറി.  ആര്‍ പി എഫ് സബ് ഇൻസ്പെക്ടർ മാരായ. യു രമേഷ്,  ധന്യ. ടി എം, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ. സജി അഗസ്റ്റിൻ  മനോജ്. എ, ഹെഡ്കോൺസ്റ്റബിൾമാരായ സവിൻ വി, അനിൽകുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. 

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
 
ആലപ്പുഴ:  കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിന് പിന്നിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര തെക്ക് പഞ്ചായത്ത് 6-ാം വാർഡ് കൊച്ചു പോച്ചതെക്കേതിൽ (കൂരിലേഴം) അഷ്റഫിന്‍റെ മകൻ സുൽഫിക്കർ അലി (23) ആണ് മരിച്ചത്. ബൈക്കിന് പിന്നിലുരുന്ന പുന്നപ്ര വടക്ക് കൈതക്കാട് രതീഷിന്‍റെ മകൻ സുര്യദേവി (24) നെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ ദേശീയ പാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം. വടക്ക് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുൽഫിക്കർ കണ്ടെയ്നറിന്‍റെ അടിയിൽപ്പെടുകയായിരുന്നു. പുന്നപ്ര പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു. സാജിതയാണ് മരിച്ച സുൽഫിക്കർ അലിയുടെ മാതാവ്, സഹോദരി: നജ്മി

click me!