മലയാളി പെൺകുട്ടിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ച് സൈനികൻ; പത്തനംതിട്ട സ്വദേശി പിടിയിൽ

Published : Mar 18, 2023, 09:44 AM ISTUpdated : Mar 18, 2023, 11:24 AM IST
മലയാളി പെൺകുട്ടിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ച് സൈനികൻ; പത്തനംതിട്ട സ്വദേശി പിടിയിൽ

Synopsis

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്. പ്രതിയായ സൈനികൻ പത്തനംതിട്ട സ്വദേശിയാണ്

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. മണിപ്പാൽ സർവകാലാശ്രയിലെ മലയാളി വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ സൈനികനാണെന്നാണ് വിവരം. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്.

രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി ജമ്മു കശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശിയാണ് പ്രതി. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. 

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നൽകിയെന്ന് സൈനികൻ പൊലീസിനോട് പറഞ്ഞു. പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. യുവതി വിഷാദരോഗിയാണ്. ഇവർ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു