സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. ജീപ്പിൽ കയറ്റിയതിന് പിന്നാലെ മർദിച്ചു. സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

കൊല്ലം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ പൊലീസിന്റെ വാദം തള്ളി പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. ജീപ്പിൽ കയറ്റിയതിന് പിന്നാലെ മർദിച്ചു. സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. മർദ്ദിക്കുമ്പോൾ സിയാദ് നിലവിളിച്ചെന്നും പെൺകുട്ടി വിശദീകരിച്ചു. സഹോദരനെ കാണാനില്ലെന്ന ഈ പെൺകുട്ടിയുടെ പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

സിയാദിനെ ജീപ്പിലിട്ട് മർദിക്കുന്നത് കണ്ടതാണ്; കുണ്ടറ കസ്റ്റഡി മരണത്തിൽ പരാതിക്കാരി