'ഞാൻ റിച്ചാണ്, വിലപിടിപ്പുള്ള സമ്മാനം അയക്കാം'; പുതിയ തട്ടിപ്പ് ഇങ്ങനെ, മുന്നറിയിപ്പുമായി കേരള പൊലീസ്

Published : Sep 10, 2025, 12:11 PM IST
Online gift scam

Synopsis

സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു വിലാസം എഴുതി വെച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉൾപ്പെടെ അവർ നിങ്ങൾക്ക് അയച്ചു നൽകും.

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് നടത്തുന്ന രീതി വീണ്ടും വ്യാപകമാകുകയാണെന്നും ജാഗ്രത വേണമെന്ന് കേരള പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുത്താണ് പുതിയ തട്ടിപ്പിന് കളമൊരക്കുന്നത്. തുടർന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു വിലാസം എഴുതി വെച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉൾപ്പെടെ അവർ നിങ്ങൾക്ക് അയച്ചു നൽകും.

ഇനിയാണ് യഥാർത്ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരിൽ ഒരു വ്യാജ ഫോൺ കാൾ നിങ്ങളുടെ പേരിലെത്തും. നിങ്ങളുടെ പേരിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ പാർസലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, തുക അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആയിരിക്കും വിളിക്കുന്നവർ പറയുന്നത്.

അജ്ഞാത സുഹൃത്ത് അയച്ചു നൽകിയ സമ്മാനങ്ങളുടെ മൂല്യം ഓർത്ത് കണ്ണ് മഞ്ഞളിച്ചോ, ഭയന്നോ ഒരിക്കലും പണം നൽകരുത്. ഇത് തട്ടിപ്പാണെന്ന് കേരള പൊലീസ് അറിയിച്ചു.ഇത്തരത്തിൽ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം