കല്ല് കൊണ്ട് തലയ്ക്ക് ആവർത്തിച്ച് ഇടിച്ചു; മലയാളി റെയിൽവെ ജീവനക്കാരിക്ക് ക്രൂര മർദ്ദനം, പീഡന ശ്രമമെന്ന് പൊലീസ്

Published : Feb 17, 2023, 11:33 AM IST
കല്ല് കൊണ്ട് തലയ്ക്ക് ആവർത്തിച്ച് ഇടിച്ചു; മലയാളി റെയിൽവെ ജീവനക്കാരിക്ക് ക്രൂര മർദ്ദനം, പീഡന ശ്രമമെന്ന് പൊലീസ്

Synopsis

ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് തമിഴ്‌നാട് പൊലീസ്

പാലക്കാട് : തമിഴ്നാട്ടിൽ മലയാളി റയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം. തെങ്കാശിയിലാണ് സംഭവം. പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാൻ  കഴിഞ്ഞില്ല. സംഭവം പീഡന ശ്രമമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രതി ക്രൂരമായി മർദിച്ചു. കല്ല് കൊണ്ടുള്ള അടിയിൽ തലയ്ക്ക് സാരമായി പരിക്കേറ്റു. ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. പ്രതി പിന്തുടർന്ന് അക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ