വിദ്യാർത്ഥികൾക്ക് നേരെ ലൈം​ഗികാതിക്രമം, അധ്യാപകന് ശിക്ഷ വിധിച്ച് കോടതി; ദൈവതുല്യമാകണമെന്ന സുപ്രധാന നിരീക്ഷണവും

Published : Feb 17, 2023, 08:37 AM ISTUpdated : Feb 17, 2023, 08:39 AM IST
വിദ്യാർത്ഥികൾക്ക് നേരെ ലൈം​ഗികാതിക്രമം, അധ്യാപകന് ശിക്ഷ വിധിച്ച് കോടതി; ദൈവതുല്യമാകണമെന്ന സുപ്രധാന നിരീക്ഷണവും

Synopsis

ഒരു രക്ഷകർത്താവ് അവരുടെ കുട്ടികളെ നോക്കുന്നതുപോലെ വിദ്യാർത്ഥികളെ പരിപാലിക്കേണ്ടത് അധ്യാപകന്റെ കടമയാണെന്നും തന്റെ സ്ഥാനം അനാവശ്യമായി മുതലെടുത്ത് പ്രതി ഇരകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ശിക്ഷ വിധിച്ച് ജഡ്ജി നസേറ ഷെയ്ഖ് പറഞ്ഞു. 

മുംബൈ: 10,11 വയസ്സ് പ്രായമുള്ള നാല് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ അഞ്ച് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച്  മുംബൈയിലെ പ്രത്യേക കോടതി. 35കാരനായ ചാരുദത്ത ബാരോൾ എന്ന അധ്യാപകനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു രക്ഷകർത്താവ് അവരുടെ കുട്ടികളെ നോക്കുന്നതുപോലെ വിദ്യാർത്ഥികളെ പരിപാലിക്കേണ്ടത് അധ്യാപകന്റെ കടമയാണെന്നും തന്റെ സ്ഥാനം അനാവശ്യമായി മുതലെടുത്ത് പ്രതി ഇരകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ശിക്ഷ വിധിച്ച് ജഡ്ജി നസേറ ഷെയ്ഖ് പറഞ്ഞു.

വിദ്യാർത്ഥികൾക്ക് നേരെയുള്ള ഇത്തരം ലൈംഗികാതിക്രമങ്ങൾ, മറ്റ് പെൺകുട്ടികളുടെ സ്കൂളിൽ പോകാനുള്ള അവസരങ്ങളെ കൂടി ബാധിക്കും.  നിലവിലെ കേസിലെ ഇരകൾക്ക് കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ട്.  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  കുടുംബം പൂർണ പിന്തുണ നൽകുന്ന അവസ്ഥ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഇല്ല.  ഇങ്ങനെയുള്ള സംഭവങ്ങൾ കൂടി ഉണ്ടാകുമ്പോൾ പെൺമക്കളെ സ്‌കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. 

'അധ്യാപകരെ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാർക്ക് തുല്യമായി ഉയർത്തിക്കാണണമെന്നാണ് സമൂഹം പറയുന്നത്. ബ്രഹ്മാവ് എന്ന നിലയിൽ, അധ്യാപകൻ അറിവ്, പഠനം, ജ്ഞാനം എന്നിവ ഉള്ളയാളാകണം.  തന്റെ വിദ്യാർത്ഥികളെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കാൻ കഴിവും അറിവും അച്ചടക്കവും ഉള്ള വ്യക്തിയാകണം. വിഷ്ണു എന്ന നിലയിൽ, അദ്ധ്യാപകൻ പഠനത്തിന്റെ സംരക്ഷകനാണ്.  മഹേശ്വരനായി അദ്ദേഹം വിദ്യാർത്ഥികളുടെ അജ്ഞതയെ നശിപ്പിക്കുകയാണ് വേണ്ടത്'. വിധിന്യായത്തിൽ കോടതി പറഞ്ഞു. 
 
ഗണിതവും സയൻസും പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു പ്രതി. 2015 നവംബറിനും 2016 മാർച്ചിനും ഇടയിൽ സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് അഞ്ചിലും ആറിലും പഠിക്കുന്ന നാലു വിദ്യാർത്ഥിനികളെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പെൺകുട്ടികളിലൊരാൾ അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിനെ ബാധിക്കുന്ന വിഷയമായതിനാൽ പ്രശ്നം അവസാനിപ്പിക്കാൻ  കുട്ടിയുടെ അമ്മയോട് മറ്റൊരു അധ്യാപികയായ മിനാക്ഷി ബൊരാഡെ ആവശ്യപ്പെട്ടു. തുടർന്നാണ്, രക്ഷിതാവ് മറ്റ് പെൺകുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചതും പൊലീസിൽ പരാതി നൽകിയതും. 

Read Also; ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം, പ്രകോപനത്തിൽ പ്രതികരണം വേണ്ടെന്ന് സിപിഎം 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ