കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുന്നത് ലക്ഷക്കണക്കിന് ലിറ്റർ മണ്ണെണ്ണ

By Web TeamFirst Published Sep 21, 2019, 11:08 PM IST
Highlights

പരിശോധനക്കായി നിർത്താൻ ആവശ്യപ്പെട്ടിട്ടും അമിത വേഗതയിൽ കുതിച്ച ടാങ്കർ ലോറിയെ കഴിഞ്ഞ ദിവസം മഞ്ചേശ്വരം ആർടിഒ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹന നമ്പറും രേഖകളും തമ്മിൽ പൊരുത്തക്കേട് തോന്നിയതോടെയാണ് കൂടുതൽ പരിശോധന നടത്തിയത്

കോഴിക്കോട്: കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുന്നത് ലക്ഷക്കണക്കിന് ലിറ്റർ മണ്ണെണ്ണ. വ്യാജ കമ്പനിയും വിലാസവും ജിഎസ്ടി നമ്പറും രേഖപ്പെടുത്തിയാണ് കള്ളക്കടത്ത് നടത്തുന്നത്. ഡീസലിലും പെട്രോളിലും മായം ചേർക്കാനാണ് ഇത്തരത്തിൽ മണ്ണെണ്ണ എത്തിക്കുന്നതെന്നാണ് സംശയം.

പരിശോധനക്കായി നിർത്താൻ ആവശ്യപ്പെട്ടിട്ടും അമിത വേഗതയിൽ കുതിച്ച ടാങ്കർ ലോറിയെ കഴിഞ്ഞ ദിവസം മഞ്ചേശ്വരം ആർടിഒ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹന നമ്പറും രേഖകളും തമ്മിൽ പൊരുത്തക്കേട് തോന്നിയതോടെയാണ് കൂടുതൽ പരിശോധന നടത്തിയത്.

കോഴിക്കോട് ചെറുവണ്ണൂരിലെ അബ്റോ കെമിക്കൽസ് കമ്പനിയിലേക്കുള്ള വൈറ്റ് സ്പിരിറ്റെന്നാണ് ജീവനക്കാർ അവകാശപ്പെട്ടത്. കർണാടക ഷിമോഗയിലെ എബികെ ട്രേഡേഴ്സിൽ നിന്നാണ് ലോഡെത്തുന്നത്. ഇതേ പേരിൽ ജിഎസ്ടി നമ്പരടക്കമുള്ള ബില്ലുമുണ്ട്. കൂടാതെ നൽകിയ കമ്പനി പേരുകളും ജിഎസ്ടി രേഖകളും വ്യാജമെന്നും വ്യക്തമായി. 

click me!