കേശവദാസപുരം കൊലപാതകം; മനോരമയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി, അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയില്‍

By Web TeamFirst Published Aug 16, 2022, 12:38 PM IST
Highlights

സ്വർണാഭരണം മോഷ്ടിച്ചില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബന്ധുകൾ വീട്ടിൽ പരിശോധന നടത്തിയത്. ഗുളികയും സ്വർണവും ഒരു ബാഗിൽ അടുക്കളയിൽ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് കൊലപ്പെട്ട വീട്ടമ്മ മനോരമയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. വീടിന്‍റെ അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവൻ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. മനോരമയുടെ ബന്ധുകൾ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. സ്വർണാഭരണം മോഷ്ടിച്ചില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബന്ധുകൾ വീട്ടിൽ പരിശോധന നടത്തിയത്. ഗുളികയും സ്വർണവും ഒരു ബാഗിൽ അടുക്കളയിൽ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പൊലീസ് അറിയിച്ചു.

മനോരമ വധക്കേസിലെ തെളിവെടുപ്പിനിടെ പ്രതി ആദം അലി കുറ്റം സമ്മതിച്ചിരുന്നു. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമായെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സ്വർണാഭരണങ്ങൾ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകൾ മനോരമയുടെ വീട്ടിൽ പരിശോധന നടത്തിയത്. 

Also Read:  'ടാർപ്പ വിരിച്ച് കിടത്തി കെട്ടിപ്പൊതിഞ്ഞപ്പോള്‍ അറിഞ്ഞിരുന്നില്ല'; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി എസിപി

മനോരമ വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കായാണ് ആദം അലി ആക്രമിക്കാൻ എത്തിയത്. വീടിന്‍റെ പിന്നിൽ നിൽക്കുകയായിരുന്ന മനോരമയോട് ചെമ്പരത്തിപ്പൂക്കൾ തരാമോ എന്ന് ചോദിച്ചാണ് അടുത്തെത്തിയത്. തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തറക്കാൻ ശ്രമിച്ചപ്പോൾ മനോരമ ഉച്ചത്തിൽ കരഞ്ഞു. തുടർന്ന് സാരിത്തുമ്പ് കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം എങ്ങനെ മതിൽ ചാടി കിണറ്റിൽ എത്തിച്ചു എന്നുള്ളത് പ്രതി പൊലീസിന് കാട്ടി കൊടുത്തു. മോഷണശ്രമമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്‍റെ അനുമാനം. 

click me!