മുൻകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവ് പിടിയിൽ  

Published : Aug 16, 2022, 12:32 AM ISTUpdated : Aug 16, 2022, 12:33 AM IST
മുൻകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവ് പിടിയിൽ   

Synopsis

പ്രതി യുവതിയെ വിളിച്ചുവരുത്തി കഴുത്തറുക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

താനെ: മുൻ കാമുകിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മുംബ്രയിൽ നിന്നുള്ള 23 കാരനാണ് പൊലീസിന്റെ പിടിയിലായത്. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന അൽതമാഷ് ദൽവിയാണ് പ്രതി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും 5.30 നും ഇടയിൽ വിരാണി എസ്റ്റേറ്റിന് സമീപം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി മുല്ലയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് അസി. പൊലീസ് ഇൻസ്‌പെക്ടർ കൃപാലി ബോർസെ അറിയിച്ചു. മുംബ്രയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താനെ റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്  മുംബ്ര പൊലീസ് അറിയിച്ചു. 

താനും യുവതിയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നെന്നും മാതാപിതാക്കൾ എതിർത്തതിനാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞതായും പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. നേരത്തെ യുവതി ഗർഭച്ഛിദ്രം നടത്തിയിരുന്നു. അതിനുശേഷം തമ്മിൽ കണ്ടിട്ടില്ലെന്നും  സംസാരിച്ചില്ലെന്നും ഇയാൾ പറഞ്ഞു. വേർപിരിഞ്ഞ ശേഷം വീട്ടുകാർ പ്രതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു. എന്നാൽ മുല്ല അവളുടെ വീട്ടിൽ പോയി പ്രശ്നമുണ്ടാക്കി. ഇത് പ്രതിയെ പ്രകോപിപ്പിച്ചെന്ന് പൊലീസ് ഓഫീസർ പറഞ്ഞു.

കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ ടവറില്‍

പിന്നീട് താൻ വീണ്ടും ഗർഭിണിയാണെന്ന് പറഞ്ഞ് പെൺകുട്ടി പ്രതിയോട് പണം ആവശ്യപ്പെടാൻ തുടങ്ങി. ഏകദേശം 1.5 ലക്ഷം രൂപ അയാൾ അവൾക്ക് നൽകി. വീണ്ടും പണം ചോദിക്കുമോ എന്ന സംശയത്തെ തുടർന്ന്  പ്രതി യുവതിയെ വിളിച്ചുവരുത്തി കഴുത്തറുക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും  അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം