കെവിന്‍ വധം: നരഹത്യയെന്ന വകുപ്പ് തള്ളണമെന്ന മുഖ്യ പ്രതികളുടെ ആവശ്യം കോടതി തള്ളി

By Web TeamFirst Published Mar 14, 2019, 1:24 AM IST
Highlights

കെവിൻ കേസിൽ വിചാരണക്ക് മുൻപ് നരഹത്യയെന്ന വകുപ്പ് തള്ളണമെന്ന മുഖ്യ പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പടെ 10 വകുപ്പുകൾ ചുമത്തി. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

കോട്ടയം: കെവിൻ കേസിൽ വിചാരണക്ക് മുൻപ് നരഹത്യയെന്ന വകുപ്പ് തള്ളണമെന്ന മുഖ്യ പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പടെ 10 വകുപ്പുകൾ ചുമത്തി. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

കെവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നരഹത്യ നില നിൽക്കില്ലെന്ന് മുഖ്യ പ്രതികൾ വാദിച്ചത്. എന്നാൽ കെവിനെ ഓടിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു. അതിനാൽ കൊലപാതക കുറ്റം ചുമത്തി വിശദമായ വാദം വേണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

നീനുവിനെ ദളിതനായ കെവിൻ വിവാഹം ചെയ്തതിലെ വൈരാഗ്യം സഹോദരൻ തീർക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആക്ഷേപം. നീനുവിന്‍റെ സഹോദരൻ സാനു അച്ഛൻ ചാക്കോ എന്നിവരുൾപ്പടെ 14 പ്രതികളാണുള്ളത്. കൊലപാതകത്തിന് പുറമേ ഭവനഭേദനം ഭീഷണിപ്പെടുത്തൽ തട്ടിക്കൊണ്ട് പോകൽ തുടങ്ങി 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

വിചാരണ തീയതി 20 ന് നിശ്ചയിക്കും കഴിഞ്ഞ മെയ് 26നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയത് തൊട്ടടുത്ത ദിവസം തെന്മലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു 179 സാക്ഷിമൊഴികളുംകളും 176 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചു

click me!