മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പ്രതികള്‍ പിടിയില്‍

Published : May 03, 2019, 08:51 PM ISTUpdated : May 03, 2019, 08:54 PM IST
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പ്രതികള്‍ പിടിയില്‍

Synopsis

മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരങ്ങള്‍ക്കും ഒപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. 

ദില്ലി: ദില്ലിയില്‍ മാതാപിതാക്കളുടെ അരികില്‍  ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മാസം പ്രായമായ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുട്ടിയെ  പൊലീസ് രക്ഷപ്പെടുത്തി. മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരങ്ങള്‍ക്കും ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയാണ് വീട്ടില്‍ നിന്നും എടുത്തുകൊണ്ടു പോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. 

ദൃശ്യങ്ങളില്‍,സുരേന്ദ്രര്‍ മെഹ്ത എന്നയാളാണ് കുട്ടിയെ എടുത്തു കൊണ്ട് പോയതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ഇയാളെ ദില്ലിയില്‍ നിന്നും പിടികൂടി. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഇയാള്‍ കുട്ടിയെ കൈമാറിയ രാഹുല്‍ എന്നയാളെ പിടികൂടുകയും ഇയാളുടെ ഭാര്യയുടെ അടുത്തു നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. 

സുരേന്ദ്രര്‍ മെഹ്തയ്ക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണ് ഇവര്‍ സുഹൃത്തിന്‍റെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ദില്ലി പൊലീസ് വെളിപ്പെടുത്തി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 വർഷത്തിന് ശേഷം വിധി, കവർന്നത് നാലര കിലോ സ്വർണവും മൂന്നരലക്ഷത്തിലധികം രൂപയും; മെഴുവേലി ബാങ്ക് കവർച്ചയിൽ 5 പ്രതികൾക്ക് കഠിനതടവ്
'തമിഴ്നാട്ടിലെ എപ്സ്റ്റീൻ'; 84-കാരനായ ​ഗ്രാനൈറ്റ് വ്യവസായി പീഡിപ്പിച്ചത് ഒട്ടേറെ പെൺകുട്ടികളെ; രണ്ടുവർഷം മുൻപ് ദൃശ്യങ്ങൾ കണ്ടിട്ടും പൊലീസ് അനങ്ങിയില്ല