
ഗുണ്ടൂര്‍: ആന്ധ്രപ്രദേശ് ഗുണ്ടൂർ ജില്ലയില്‍ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക രോഗിയായ യുവാവ് കുട്ടികളുടെ മൃതദേഹങ്ങളുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് പോലീസ് വെളിപ്പെടുത്തി. യുവാവ് മാനസിക രോഗിയാണെന്നും പോലീസ് പറയുന്നു.
മെല്ലുംപുടി സ്വദേശി 19 വയസുകാരന്‍ ഗോപിയാണ് നാടിനെ ഞെട്ടിച്ച കേസില്‍ ഗുണ്ടൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാർച്ചില്‍ ആറ് വയസുകാരനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഗോപിയുടെ അറസ്റ്റിലേക്കെത്തിച്ചത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയെന്നും പ്രകൃതി വിരുദ്ദ ലൈംഗിക പീഡനത്തിനരയാക്കിയ ശേഷം മർദിച്ചു കൊലപ്പെടുത്തിയെന്നും വ്യക്തമായി. പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹവും പോലീസ് കണ്ടെത്തി.
തുടർന്ന് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യവേയാണ് മറ്റൊരു കൊലപാതകത്തിന്‍റെ കൂടി ചുരുളഴിഞ്ഞത്. ഫെബ്രുവരിയില്‍ ജില്ലയില്‍വച്ച് കാണാതായ അഞ്ച് വയസുകാരനെയും യുവാവ് സമാന രീതിയില്‍ ലൈംഗികമായി പിഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് സമ്മതിച്ചു. ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.
പ്രതിക്ക് ഗുരുതരമായ മാനസിക പ്രശനങ്ങളുണ്ടെന്നും ഈ കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്നും ഗുണ്ടൂർ ജില്ലാ പോലീസ് മേധാവി വാർത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. 90 ദിവസത്തിനകം തന്നെ കേസില്‍ കുറ്റപത്രം സമർപ്പിക്കുമെന്നും ശിഷ്ടകാലം പ്രതി ജയിലില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പാക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam