മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് യുവാവ് മരിച്ച സംഭവം: അന്വേഷണം വേണമെന്ന് പിതാവ്, ഡിജിപിയെ സമീപിക്കാൻ ഭാര്യ

By Web TeamFirst Published Aug 8, 2021, 11:29 PM IST
Highlights

മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച അർഷദിന്റെ മരണത്തെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ തർക്കം. മൃഗശാല അധികൃതർക്ക് വീഴ്ച പറ്റിയോ എന്നതിനൊപ്പം മാനസിക സമ്മർദം മൂലമുള്ള ആത്മഹത്യയാണോ എന്ന് അന്വേഷിക്കണമെന്നും അച്ഛൻ ആവശ്യപ്പെടുന്നു.  

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച അർഷദിന്റെ മരണത്തെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ തർക്കം. മൃഗശാല അധികൃതർക്ക് വീഴ്ച പറ്റിയോ എന്നതിനൊപ്പം മാനസിക സമ്മർദം മൂലമുള്ള ആത്മഹത്യയാണോ എന്ന് അന്വേഷിക്കണമെന്നും അച്ഛൻ ആവശ്യപ്പെടുന്നു.  

ജൂലൈ ഒന്നിനാണ് രാജവെമ്പാലയുടെ കൂട്ടിനുള്ളിൽ അർഷദിനെ പാമ്പ് കടിയേറ്റ നിലയിൽ കണ്ടതും മരിച്ചതും. കൂടു വൃത്തിയാക്കുമ്പോൾ കൂടെ ആൾ ഉണ്ടായിരുന്നോ, കൈയിൽ വിസിൽ, സുരക്ഷാ സാമഗ്രികൾ ഇവ വേണമെന്ന നിബന്ധന പാലിച്ചിരുന്നോ,.കടിയേറ്റത് തിരിച്ചറിയാൻ ഏറെ  സമയമെടുത്തതെന്ത് കൊണ്ട്.? ആന്റിവെനം നൽകാതിരുന്നത്  എന്തുകൊണ്ട്. അങ്ങനെ ഒരുപിടി സംശയങ്ങളുയർത്തിയാണ് അർഷദിന്റെ പിതാവിൻറെ പരാതി. ഇതോടൊപ്പം  മാനസിക സമ്മർദത്തിലായിരുന്നു അർഷാദെന്നമുള്ള സംശയവും അച്ഛനുണ്ട് .

അതേസമയം കുടുംബവഴക്കും അതിനാലുണ്ടായ മാനസിക സമ്മർദ്ദവും അർഷദിന്റെ മരണത്തിനിടയാക്കിയെന്ന തരത്തിൽ പ്രചാരണം നടക്കുകയാമെന്നും ഇതിനെതിരെ ഡിജിപിയെ സമീപിക്കുമെന്നും അർഷദിന്റെ ഭാര്യ പറയുന്നു. അർഷദിന്റെ മരണത്തിന് പിന്നാലെ അർഷദിന്റെ ഭാര്യക്കും മാതാപിതാക്കൾക്കുമിടയിൽ ഇത്തരത്തിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. 

സർക്കാർ സഹായധനം പ്രഖ്യാപിച്ച സഹായധനത്തിന്റെ പേരിൽ തർക്കമുണ്ടായതായും തനിക്ക് മർദനമേറ്റതായും അർഷദിന്റെ ഉമ്മ പരാതി നൽകിയിട്ടുമുണ്ട്.   അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നാണ് അർഷദിന്റെ ഭാര്യ പറയുന്നത്. നേരത്തെ ജോലിക്കിടെ അർഷദിന് നേരെ  ചീങ്കണ്ണിയുടെയും അനക്കോണ്ടയുടെയും ആക്രമണമുണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇത്തരം ആരോപണം ഉയർത്താതിരുന്നത് എന്തെന്നും ഭാര്യ ഷീജ ചോദിക്കുന്നു. കുടുംബാംഗങ്ങൾക്കിടെ തർക്കം നടക്കുന്നതിനിടെ സമഗ്ര അന്വേഷണം നടക്കട്ടെ എന്നാണ് മൃഗശാല അധികൃതരുടെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!