
കൊച്ചി: കാക്കനാട് കേന്ദ്രമാക്കി മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ പിടികൂടിയെന്ന് എക്‌സൈസ്. എറണാകുളം സ്വദേശികളായ ഫ്രെഡി.വി.എഫ്, അഖില്‍ മോഹനന്‍ എന്നിവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും മാമല റേഞ്ച് സംഘത്തിന്റെയും പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 110 മയക്കുമരുന്ന് ഗുളികകളും (61.05 ഗ്രാം) ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും പിടിച്ചെടുത്തെന്ന് എക്‌സൈസ് അറിയിച്ചു.
'കൊച്ചിയിലെ ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാനികളാണ് ഇവര്‍. കാക്കനാട് കേന്ദ്രീകരിച്ച് യുവതി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്നത് ഇവരാണ്.' സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പര്‍ ടാസ്‌ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവര്‍ മയക്കുമരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.അനികുമാറിന്റെ നിര്‍ദേശപ്രകാരം നടന്ന റെയ്ഡില്‍ മാമല റേഞ്ച് ഇന്‍സ്‌പെക്ടര്‍ കലാധരന്‍.വി, ഉദ്യോഗസ്ഥരായ സാബു വര്‍ഗീസ്, പി.ജി ശ്രീകുമാര്‍, ചാര്‍സ് ക്ലാര്‍വിന്‍, എന്‍.ജി അജിത്ത് കുമാര്‍, എന്‍.ഡി.ടോമി എന്നിവര്‍ പങ്കെടുത്തു.
ട്രെയിനില്‍ കഞ്ചാവ് കടത്ത്, യുവാവ് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ വഴി കൊല്ലത്ത് കൊണ്ടുവന്ന്, കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക് കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഴിഞ്ഞം ചൊവ്വൂരു സ്വദേശി 28 വയസുള്ള രാഹുല്‍ ആണ് പ്രതി. വാഹന പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു. വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷൈജു, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിബിന്‍, അരുണ്‍, താരിഖ്, രാഹുല്‍, സീന, ഡ്രൈവര്‍ സജീഷ് എന്നിവരും പങ്കെടുത്തു.
'പാഞ്ഞു വരുന്ന മെട്രോ, ട്രാക്കിലേക്ക് എടുത്ത് ചാടി യുവാവ്'; ദാരുണാന്ത്യം, വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam