'50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍'; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

Published : Mar 26, 2024, 08:15 PM IST
'50,000 മുതല്‍ 18 ലക്ഷം രൂപ വരെ, പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കല്‍'; ഒടുവില്‍ രൂപയും ഭര്‍ത്താവും പിടിയില്‍

Synopsis

പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം കുത്താപ്പാടി സ്വദേശി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല്‍ എബ്രഹാം (34) എന്നിവരാണ് പിടിയിലായത്. 

പാലാരിവട്ടം തമ്മനം ഭാഗത്തുള്ള VSERV EDU ABROAD എന്ന സ്ഥാപന ഉടമകളാണ് ഇരുവരും. യുകെയില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് 50,000 രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് ഇവര്‍ കൈപ്പറ്റി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


ബിസിനസുകാരനെ കബളിപ്പിച്ച് 43 ലക്ഷം കൈക്കലാക്കിയ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബിസിനസുകാരനില്‍ നിന്ന് 43 ലക്ഷം രൂപ കൈക്കലാക്കിയ മൂന്ന് യുവാക്കളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), യൂസഫ് സിദ്ദീഖ് (21), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷാക് (21) എന്നിവരാണ് പിടിയിലായത്. 

എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെയാണ് സംഘം കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പ്രതികള്‍ 'വല്‍വാല്യൂ ഇന്ത്യ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരമായി മെസേജുകള്‍ അയച്ച് ടെലഗ്രാമില്‍ Google Maps Review VIP എന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ടാസ്‌കുകള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ആയതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച്  വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രഞ്ജിതയുടെ ആത്മഹത്യ; 13 പേര്‍ക്കെതിരെ കേസ്, മൂന്ന് പേര്‍ അറസ്റ്റില്‍ 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്